Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രൊജക്റ്റ്സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എഐ അധിഷ്ഠിത ബിസിനസ് ഓപ്പർച്യൂണിറ്റി പ്ലാറ്റ്ഫോം അവതരിപ്പിച്ച് പ്രൊജക്റ്റ്സ് ടുഡെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ പദ്ധതി നടപ്പാക്കൽ കൂടുതൽ സുഗമമാക്കുന്നതിനായി നിർമിത ബുദ്ധിയുടെ പിന്തുണയോടെയുള്ള നൂതന സംവിധാനം അവതരിപ്പിച്ച് പ്രൊജക്റ്റ്സ് ടുഡെ. രാജ്യത്തെ വ്യാവസായിക മേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന ഇൻറലിജൻറ് സംവിധാനമാണ് പ്രൊജക്റ്റ്സ് ടുഡെ. ടെണ്ടറുകൾ, ഓർഡറുകൾ, ബിഡ് ചെയ്ത തുക, ആളുകളുടെ വിവരങ്ങൾ തുടങ്ങി ഓരോ കാര്യങ്ങളും കൃത്യമായി മനസിലാക്കാനും വിശകലനം ചെയ്യാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

കൃത്യമായ വിവരങ്ങളുടെ പിൻബലത്തോടെ നിലവിലെ സ്ഥിതി, തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച സൂചനകളും സ്ഥാപനങ്ങൾക്ക് നൽകും. 25 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള പ്രൊജക്റ്റ്സ് ടുഡെ നിലവിൽ 50,000ലധികം പദ്ധതികൾക്കാണ് സേവനം നൽകുന്നത്. ഓരോ മാസവും 1500ലധികം പുതിയ പദ്ധതികളും 10,000ത്തിലധികം ടെണ്ടറുകളും വിലയിരുത്തുന്നുണ്ട്. മാസം തോറും 1200ലധികം എൽവൺ/ഓർഡർ അപ്ഡേറ്റുകളും ഇതുവഴി നൽകുന്നുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രൊജക്റ്റ്സ് ടുഡെയുടെ പ്രവർത്തനങ്ങളുടെ ഒരു നിർണായക ഘട്ടമാണ് ഈ ലോഞ്ച്. മികച്ച സമയക്രമത്തിൽ കൂടുതൽ സ്മാർട്ട് ആയതും വേഗത്തിലുമുള്ള നിർവഹണത്തിലൂടെ കൂടുതൽ പദ്ധതികളും പങ്കാളിത്തങ്ങളും രാജ്യത്ത് സൃഷ്ടിക്കാൻ സാധിക്കും.

Recent News

Advertisement
WhiteswanTV Footer