ദോഹ: ഖത്തറിലെ ആദ്യകാല മലയാളിയും വ്യവസായിയുമായ പി.പി.ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഖബറട്ടം ഖത്തറില്‍ നടത്തി.
1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ ആദ്യകാല ഇന്ത്യൻ പ്രവാസികളിൽ ഒരാളാണ് ഹൈസൺ ഹൈദര്‍ ഹാജി ആദ്യകാല വ്യാപാര പ്രമുഖനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. ഖത്തറിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനാണ്.
ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്കൂളായ എം.ഇ.എസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. നാട്ടിലും വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ദയാപുരം അൽ ഇസ് ലാം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ തുടക്കക്കാരിൽ ഒരാളും ചെയർമാനുമായിരുന്നു. ഐഡിയൽ എജുക്കേഷൻ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനായും സേവനമനുഷ്ഠിച്ചു.






