Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെരഞ്ഞെടുപ്പിന് മാത്രം വാഗ്ദാനം, റോഡിന്റെ ദുരവസ്ഥ ഇനിയും മാറിയിട്ടില്ല; വഴി കാത്ത് വർഷങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മാവൂർ ഗ്രാമ പഞ്ചായത്തിലെ കുറ്റിക്കടവ്, കണ്ണിപറമ്പ്, തെങ്ങിലക്കടവ് ഗ്രാമവനവുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ റോഡ് വർഷങ്ങളായി തീർത്തും അപകടാവസ്ഥയിലാണ്. ഓരോ തെരഞ്ഞെടുപ്പിലും വാഗ്ദാനങ്ങൾ ലഭിച്ചിട്ടും യാതൊരു പരിഹാരവും ലഭിക്കാത്തതിൽ നാട്ടുകാർ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നു.

പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും വലിയ ചെലവ് ചൂണ്ടിക്കാട്ടി നടപടികൾ മാറിക്കൊണ്ടിരിക്കുന്നു. എംൽഎ വികസന ഫണ്ടിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ ശ്രമങ്ങളും മങ്ങിപ്പോയതായും നാട്ടുകാർ പറയുന്നു. മഴപെയ്താൽ പോലും നടപ്പാത നഷ്ടപ്പെടുന്ന ഈ റോഡിൽ വിദ്യാർത്ഥികളും നാട്ടുകാരും പകലും രാത്രിയും അപകടസാധ്യത നേരിടുന്നു. ഗതാഗതയോഗ്യമാക്കാൻ രണ്ടുവശവും കരുത്തു കൂട്ടി പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും ഒരുമിക്കുന്നു.

Advertisement
WhiteswanTV Footer