കോഴിക്കോട്: ക്വാറി മാഫിയക്ക് വേണ്ടി നെല്ലിപ്പൊയിൽ വില്ലേജർത്തികൾ മാറ്റുവാനുള്ള സർക്കാർ കൂടെ നീക്കത്തിനെതിരെ ഇന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധരണയും നടത്താൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
സർക്കാർ നടപടികൾ അടിയന്തരമായി പുന പരിശോധിച്ചു. ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന മാഫിയക്കെതിരെ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന യോഗത്തിൽ എൽഡിഎഫ് മെമ്പർമാരായ ചാൾസ് തയ്യിൽ ഷാജി മുട്ടത്ത് എന്നിവർ പഞ്ചായത്ത് ഭരണസമിതിയിൽ അവതരിപ്പിച്ച ‘വില്ലേജ് അതിർത്തി മാറ്റുന്ന പ്രമേയം’ പഞ്ചായത്ത് ഭരണസമിതി തള്ളിക്കളഞ്ഞിരുന്നു.
ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പിൻവലിച്ച പ്രമേയം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി നടപ്പാക്കാനുള്ള ശ്രമത്തിൽ ദുരൂഹതയുണ്ടെന്നും സർക്കാർ നടപടിയിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും തിരുവാമ്പാടി എംഎൽഎ മൗനം വെടിഞ്ഞ് മലയോര കർഷകർക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, യുഡിഎഫ് ചെയർമാൻ കെ.എം പൗലോസ്, അലക്സ് തോമസ്, മിനി സണ്ണി, റോയ് കുന്നപ്പള്ളി, ബാബു പട്ടരാട്, ആന്റണി നീർവേലി, ജിജി എലുവാലിങ്കൽ, ആഗ ആഗസ്ത്തി പല്ലാട്ട്, വിൽസൺ തറപ്പേൽ, ജോബി ജോസഫ്, ഫ്രാൻസ് ചാലിൽ, നാൻസിജോഷി, ശിവദാസൻ താഴെ പാലാട്ട്, നാസർ പി പി,ബിജു ഓത്തിക്കൽ, സാബു അവണ്ണൂർ, സാബു മനയിൽ, ബേബി വളയത്തിൽ, ബേബി കോട്ടപ്പള്ളി, ജോസ് പെരുമ്പള്ളി, ഷിജു കൈതക്കുളം,ജോർജ് പുത്തൻപുര, സേവർ കിഴക്കകുന്നേല്‍, ജോസ് പരത്തമല, ജോസ് നീർവേലി, ജെയിംസ് കിഴക്കുംകര, പി കെ സ്കറിയ, റോയ് ഊന്നുകല്ലേൽ എന്നിവർ പ്രസംഗിച്ചു.




