Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മന ശങ്കര വര പ്രസാദ് ഗാരു’ നേടിയ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തില്‍ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാര്‍ ചിരഞ്ജീവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആഗോള തലത്തില്‍ 300 കോടി കളക്ഷന്‍ നേടിയ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ ഗംഭീര വിജയത്തെത്തുടര്‍ന്ന്, തെലുങ്ക് പ്രേക്ഷകര്‍ക്കായി ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കു വെച്ച് മെഗാസ്റ്റാര്‍ ചിരഞ്ജീവി.

തെലുങ്ക് പ്രേക്ഷകരുമായി വര്‍ഷങ്ങളായി തകര്‍ക്കാനാവാത്ത ബന്ധം താന്‍ പങ്കിടുന്നത് എന്തുകൊണ്ടാണെന്നും ഇതിലൂടെ ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു.

എട്ടാം ദിവസം 300 കോടി ആഗോള ഗ്രോസ് പിന്നിട്ടതോടെ, തെലുങ്ക് സിനിമയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായും ‘മന ശങ്കര വര പ്രസാദ് ഗാരു’ മാറി. ചിരഞ്ജീവിയുടെയും സംവിധായകന്‍ അനില്‍ രവിപുടിയുടെയും ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം, വടക്കേ അമേരിക്കയില്‍ 3 മില്യണ്‍ ഡോളര്‍ മറികടന്നു കൊണ്ടും ഇരുവരുടെയും കരിയറില്‍ പുതിയ ചരിത്രം കുറിച്ചു.

റിലീസ് ചെയ്ത് ഒന്‍പതാം ദിവസവും വമ്പന്‍ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം, ഇപ്പോള്‍ കൂടുതല്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ്.

ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയും ഉത്സവ സീസണിന് ഊര്‍ജ്ജം പകരുകയും ചെയ്യുന്ന സമയത്ത്, ചിത്രം നേടുന്ന കളക്ഷനെക്കാളും, ഈ വിജയത്തിന് പിന്നിലുള്ള ശ്കതിയായ തന്റെ ആരാധകരെയും വിതരണക്കാരെയും കഠിനാധ്വാനികളായ ടീമിനെയും കുറിച്ചു സംസാരിക്കാനാണ് ചിരഞ്ജീവി തീരുമാനിച്ചത്.

തന്റെ ഹൃദയംഗമമായ കുറിപ്പില്‍, ‘മന ശങ്കര വര പ്രസാദ് ഗാരു’ വിനെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന യാത്രയെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ സംസാരിച്ചു. ഒപ്പം, തന്റെ കരിയറിലെ ഓരോ നാഴികക്കല്ലും ചലച്ചിത്രപ്രേമികളുടെ തലമുറകളുടെ വാത്സല്യത്താല്‍ രൂപപ്പെട്ടതാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഈ സന്ദേശം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ വ്യാപകമായി പ്രതിധ്വനിക്കുന്നു എന്നതിനൊപ്പം, അവര്‍ അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യം ആഘോഷിക്കുന്നതുപോലെ ഈ സിനിമയും ആഘോഷിക്കുന്നു.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സന്ദേശം ഇങ്ങനെ, ‘ഞങ്ങളുടെ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ വമ്പിച്ച വിജയം കണ്ട് എന്റെ ഹൃദയം നന്ദി കൊണ്ട് നിറയുന്നു.

ഞാന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ സ്‌നേഹത്താലാണ് നിലനില്‍ക്കുന്നത്, ഇന്ന് നിങ്ങള്‍ അത് വീണ്ടും തെളിയിച്ചു. ഈ ചിത്രം നേടിയ റെക്കോര്‍ഡ് തെലുങ്ക് പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട വിതരണക്കാര്‍ക്കും പതിറ്റാണ്ടുകളായി എന്നോടൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട മെഗാ ആരാധകര്‍ക്കും അവകാശപ്പെട്ടതാണ്.

തിയേറ്ററിലെ നിങ്ങളുടെ വിസിലുകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊര്‍ജ്ജം. റെക്കോര്‍ഡുകള്‍ വരികയും പോകുകയും ചെയ്യും, പക്ഷേ നിങ്ങള്‍ എന്നില്‍ ചൊരിയുന്ന സ്‌നേഹം എന്നെന്നേക്കുമായി നിലനില്‍ക്കുന്നു.

ഈ ബ്ലോക്ക്ബസ്റ്റര്‍ വിജയം, അനില്‍ രവിപുടി, നിര്‍മ്മാതാക്കള്‍-സാഹു, സുസ്മിത എന്നിവരുടെ കഠിനാധ്വാനത്തിനും ചിത്രത്തിന്റെ മുഴുവന്‍ ടീമിനും എന്നില്‍ നിങ്ങള്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിനും ഉള്ള ആദരവാണ്.

നമുക്ക് ആഘോഷം തുടരാം ‘. ഈ സന്ദേശത്തിലൂടെ, ചിരഞ്ജീവി ഈ ചിത്രത്തിന്റെ ചരിത്രപരമായ വിജയത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും നന്ദി പറയുക മാത്രമല്ല, ഓരോ ബ്ലോക്ക്ബസ്റ്ററിനും പിന്നിലെ കൂട്ടായ്മയെ കുറിച്ച് സിനിമാ വ്യവസായത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടേക്കാമെങ്കിലും, ചിരുവും ആരാധകരും തമ്മിലുള്ള സ്‌നേഹം ശാശ്വതമായി തുടരുന്നു എന്ന ലളിതമായ സത്യത്തെയും അദ്ദേഹത്തിന്റെ വാക്കുകള്‍ അടിവരയിടുന്നു.

സാഹു ഗരപതിയുടെ ഷൈന്‍ സ്‌ക്രീന്‍ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോള്‍ഡ് ബോക്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശ്രീമതി അര്‍ച്ചനയാണ് ചിത്രം അവതരിപ്പിച്ചത്.

പക്കാ ഫാമിലി എന്റെര്‍റ്റൈനെര്‍ ആയി ഒരുക്കിയ ചിത്രത്തില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തിയത്.

തെലുങ്ക് സൂപ്പര്‍താരം വെങ്കിടേഷ് അതിഥി വേഷത്തിലും എത്തിയ ചിത്രത്തില്‍ കാതറീന്‍ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛായാഗ്രഹണം- സമീര്‍ റെഡ്ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റര്‍-തമ്മിരാജു, എഴുത്തുകാര്‍-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷന്‍ ഡിസൈനര്‍- എ എസ് പ്രകാശ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എസ് കൃഷ്ണ, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍– ലവന്‍, കുശന്‍ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈന്‍ പ്രൊഡ്യൂസര്‍-നവീന്‍ ഗരപതി, അധിക സംഭാഷണങ്ങള്‍-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടര്‍-സത്യം ബെല്ലംകൊണ്ട, മാര്‍ക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer