നിലമ്പൂരില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലയെങ്കിൽ അൻവർ ത്സരരംഗത്തുണ്ടാകുമെന്ന് തൃണമൂല്‍ നേതാക്കൾ വ്യക്തമാക്കി. മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകണമെന്നും നേതൃത്വം വ്യക്തമാക്കി.
അസോസിയേഷന്‍ ഒന്നും പ്രായോഗികമല്ല. ഘടകക്ഷിയായി പരിഗണിക്കണം. ഇല്ലായെങ്കിൽ തൃണമൂൽ മത്സരരംഗത്ത് ഉണ്ടാകുമെന്നും വിജയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും അപ്പോള്‍ പിന്നെ ആര്യാടന്‍ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ലല്ലോ – തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എ സുകു പറഞ്ഞു.
Content: PV Anwar to become Trinamool Congress candidate in Nilambur if not accepted by UDF






