മലപ്പുറം : നിലമ്പൂരില്‍ നടക്കുന്നത് യുഡിഎഫ്-എല്‍ഡിഎഫ് മത്സരമാണെന്നും പി വി അൻവർ വിഷയം ‘ക്ലോസ്ഡ്’ ആണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂരിലെ യൂഡിഎഫ് വിജയത്തിനായി തന്ത്രങ്ങളാണ് ചർച്ചചെയേണ്ടതെന്നും വേറെ വര്‍ത്തമാനങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അൻവറിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോഴും കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറിയിരുന്നു. ആ വക കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു ചര്‍ച്ചയുമില്ലെന്നായിരുന്നു ചോദ്യത്തിനോട് കുഞ്ഞാലികുട്ടി പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന തന്ത്രം ചര്‍ച്ച ചെയ്യാനാണ് ഇന്ന് ലീഗ് ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത് എന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.






