പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂർ താമസിച്ചതിനു ശേഷം നാളെ അതിരാവിലെ പാലക്കാട് എത്തിക്കാനാണ് നീക്കം നടക്കുന്നത്. നാളെ രാവിലെ തന്നെ എംഎൽഎ ഓഫീസിൽ എത്തിയേക്കും. രാഹുലെത്തിയാൽ സംരക്ഷണം നൽകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ അറിയിച്ചത്.
രണ്ടു ദിവസം മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കും. കെപിസിസി അറിയിച്ചാലെ രാഹുലിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് നേതൃത്വം പറയുന്നുണ്ട്. ആരോപണങ്ങൾക്ക് പിന്നാലെ അടൂരിലെ വീട്ടിൽ കഴിഞ്ഞിരുന്ന എംഎൽഎ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മണ്ഡലത്തിലത്തിലെത്തുന്നത്. കടുത്ത പ്രതിഷേധമുണ്ടാകുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും വ്യക്തമാക്കിയിട്ടുണ്ട്.






