ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലിനും ഭാര്യ അതിയ ഷെട്ടിക്കും പെൺകുഞ്ഞ് പിറന്ന വാർത്ത വലിയ ആഹ്ളാദത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ കെ എൽ രാഹുലിന്റെ 33-ാം ജന്മദിനമായ ഇന്ന് കുഞ്ഞിൻ്റെ പേര് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ദമ്പതികൾ.
ഇവാറ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. അതിയ ഷെട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ പേരുവിവരം പങ്കുവെച്ചത്. ഞങ്ങളുടെ കുഞ്ഞ് പെൺകുട്ടി, ഞങ്ങളുടെ എല്ലാം, ഇവാറ ദൈവത്തിന്റെ സമ്മാനം, ആതിയ ഫോട്ടോയ്ക്കൊപ്പം കുറിച്ചു.
2024 നവംബറിൽ അതിയയും കെ എൽ രാഹുലും തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം പങ്കുവെച്ചു. ഈ കഴിഞ്ഞ മാർച്ച് 24 നായിരുന്നു കുഞ്ഞ് ജനിച്ചത്. 2023 ജനുവരി 23 നാണ് രാഹുലും അതിയയും തമ്മിൽ വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.






