സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യാത്രക്കാരെ ‘വെള്ളം കുടിപ്പിച്ച്’ റെയില്‍വേ;കോടികളുടെ നേട്ടവുമായി ‘റെയില്‍നീര്‍’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക്ഷിണ റെയില്‍വേയില്‍ മാത്രം കഴിഞ്ഞ മൂന്നുമാസം ‘റെയില്‍നീര്‍’ വിറ്റത് 99 ലക്ഷം ബോട്ടില്‍.കിട്ടിയത് 14.85 കോടി രൂപ.റെയില്‍വേസ്റ്റേഷനുകളില്‍ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകള്‍ വിറ്റു.ദക്ഷിണ റെയില്‍വേയില്‍ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് വിറ്റത്.ഒരുലിറ്റര്‍ റെയില്‍നീരിന് 15 രൂപയാണ് വില.വന്ദേഭാരത്,ശതാബ്ദി വണ്ടികളില്‍ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ പണം റെയില്‍വേ ഈടാക്കുന്നുണ്ട്.

റെയില്‍നീരിനുവേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിങ് പ്ലാന്റുകളില്‍ ദിവസം 18.40 ലക്ഷം ബോട്ടിലുകള്‍ ഉത്പാദിപ്പിക്കുന്നു.കേരളത്തിലെ പാറശ്ശാല ഉള്‍പ്പെടെ 6 പ്ലാന്റുകളുണ്ട്.ദക്ഷിണ റെയില്‍വേയില്‍ പലൂര്‍(ചെന്നൈ)പ്ലാന്റില്‍ പ്രതിദിനം 1.80 ലക്ഷം ബോട്ടില്‍ വെള്ളം ഉത്പാദിപ്പിക്കാം. പാറശ്ശാലയില്‍ പ്രതിദിനം 72,000 ബോട്ടില്‍ ആണ് ശേഷി.കേരളത്തിലെ രണ്ട് വന്ദേഭാരതുകളില്‍ ഒരു ദിവസം 4500 ലധികം ബോട്ടിലുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. വെള്ളം വിറ്റ് ദിവസം 65,000 രൂപ റെയില്‍വേ നേടുന്നു.

സംസ്ഥാനത്ത് 80000 അധ്യാപകര്‍ എ.ഐ പ്രായോഗിക പരിശീലനം നേടാനൊരുങ്ങുന്നു

തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കാന്‍ 2003-ല്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) നിയന്ത്രണത്തില്‍ വന്നതാണ് ‘റെയില്‍നീര്‍’ എന്നപേരിലുള്ള കുപ്പിവെള്ളം.വെള്ളം വാങ്ങാന്‍ റെയില്‍വേയും കോടികള്‍ നല്‍കുന്നുണ്ട്.തീവണ്ടികളില്‍ വെള്ളം നിറയ്ക്കാന്‍ ഫില്ലിങ് സ്റ്റേഷനുകളില്‍ കോടികളുടെ അധികച്ചെലവാണ് വരുന്നത്.

ജല അതോറിറ്റിയുടെ 2028 മാര്‍ച്ച് മുതലുള്ള പുതിയ നിരക്ക് പ്രകാരം ആയിരം ലിറ്ററിന് 14.10 രൂപയുടെ വര്‍ധനവന്നു. മംഗളൂരു മുതല്‍ നാഗര്‍കോവില്‍ വരെ പ്രധാന ഫില്ലിങ് സ്റ്റേഷനുകളില്‍ ഭൂരിഭാഗം വണ്ടികളുടെ ടാങ്കിലും ജല അതോറിറ്റിയുടെ വെള്ളമാണ് നിറയ്ക്കുന്നത്.വണ്ടി പുറപ്പെടുന്നതും യാര്‍ഡില്‍ വെക്കുന്നതുമായ കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളമടക്കം സ്റ്റേഷനുകളില്‍ പ്രതിദിനം 7- 10 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമുണ്ട്. ഇതിന് ഒരു വര്‍ഷം ശരാശരി 1.50 കോടി രൂപവരെ അടയ്ക്കുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.