തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്രമഴയുടെ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ രണ്ട് ജില്ലകളിലായിരുന്നു റെഡ് അലേർട്ട്.
പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. നാളെ 9 ജില്ലകൾക്കാണ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയാണ് പ്രതീക്ഷിക്കുന്നത്.അതിനാൽ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.






