മലപ്പുറം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ഏലംകുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രമേഹ ദിന റാലി സംഘടിപ്പിച്ചു.
രാവിലെ 8:00 മണിക്ക് ശേഷം കക്കാട്ട് പാലത്തിന് സമീപത്തുനിന്നും ആരംഭിച്ച് ഏലംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് റാലി അവസാനിച്ചത്.
റാലിക്ക്ശേഷം ഡിഎംഒ ടീമിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു.






