മലപ്പുറം: റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പോലീസാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് നടപടി. കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി. നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.






