സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർബിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ബാങ്കിൽ നിന്നും പിൻവലിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തി. ബാങ്കിലെ നിക്ഷേപകന് 25,000 രൂപയാണ് പിൻവലിക്കാൻ കഴിയുന്നത്. തുടർച്ചയായ സാമ്പത്തിക നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിനെതിരെയുള്ള ആർബിഐയുടെ നടപടി. ഇന്നുമുതൽ ആർബിഐയുടെ ഈ നിർദേശം പ്രാബല്യത്തിൽ വരും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ന്യൂ ഇന്ത്യ സഹകരണ ബാങ്കിനെ അടുത്ത ആറ് മാസത്തേക്ക് പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കി.തുടക്കത്തിൽ, നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. എന്നാൽ ഏറ്റവും ഒടുവിലത്തെ നിർദേശപ്രകാരം 25,000 വരെ പിൻവലിക്കാം .ബാങ്കിന്റെ നിക്ഷേപകരെ എടുക്കുമ്പോൾ, 50% ത്തിലധികം പേർക്കും അവരുടെ മുഴുവൻ ബാലൻസും പിൻവലിക്കാൻ കഴിയും, കാരണം അവരുടെ നിക്ഷേപം 25,000 രൂപയിൽ താഴെയാണ്. കൂടാതെ പുതിയ വായ്പകൾ അനുവദിക്കുന്നതിൽ നിന്നും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും അതുപോലെ ഇടപാടുകൾ നടത്തുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.

Tags :

Recent News

Advertisement