കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീ നമ്പിടി നാരായണന് സ്വീകരണം. കോഴിക്കോട് കണ്ണഞ്ചേരി പാലാട്ട് ശ്രീ ബാലസുബ്രഹ്മണ്യ ഗണപതി ക്ഷേത്ര പരിസരത്ത് വെച്ച് വൈകീട്ട് 7 മണിക്കായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത്.
‘മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വിജയ പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം കേരള സർക്കാരിന്റെയും ഒപ്പം കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന ഇടത് മുന്നണിയുടെയും അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും അവിശുദ്ധ ഭരണത്തെ രൂക്ഷമായി വിമർശിച്ചതോടൊപ്പം, കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉള്ള യു.ഡി.എഫ് കേരളത്തിലും, കോഴിക്കോട് കോർപ്പറേഷനിലും വെറും ഡമ്മി പ്രതിപക്ഷം മാത്രമാണെന്നും ആരോപിച്ചു.






