തൃശ്ശൂർ: മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അമ്പ് പ്രദക്ഷിണത്തിന് സ്വീകരണം നല്‍കി. നിറപറയും നിലവിളക്കുകളും വാദ്യമേളത്തിന്റേയും അകമ്പിടിയോടെയാണ് മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വിശു്ദ്ധ സെബാസ്റ്റിയാനോസിന്റെ അമ്പ് പ്രദക്ഷണത്തിന് സ്വീകരണം നല്‍കിയത്
.മതേതരത്തിന് പുതിയം മാനം നല്‍കി കൊണ്ട് നല്‍കിയ സ്വീകരണ പരിരപാടി പള്ളി വികാരി ഫാദര്‍ ജേക്കബ്ബ് പുളിക്കല്‍ ,ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തിയും തിരിതെളി്ച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമാജം ഭാരവാഹികളായ കെ.എന്‍ വിശാലാക്ഷന്‍,സെക്രട്ടറി ഇ.വി.മുരളി,ട്കഷറര്‍ ശെല്‍വന്‍ പണിക്കശ്ശേരി,മറ്റു ക്ഷേത്ര സമാജം ഭാരവാഗികള്‍, പഞ്ചായത്തംഗം എ.ഡി, സജി, പള്ളി ട്രസ്റ്റികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളും എത്തിയിരുന്നു.
ദേശീയപാതയിൽ നിർമ്മാണങ്ങൾ നടക്കുന്നതിനാൽ പ്രദക്ഷിണം പള്ളിയിൽ നിന്ന് ഇറങ്ങി മേൽപ്പാലം കുടി മണ്ടിക്കുന്ന് ജംഗ്ഷൻ വരെ പോയി തിരിച്ച് പള്ളിയിൽ തന്നെ സമാപിച്ചു.




