Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച 6.30-ഓടെയായിരുന്നു അന്ത്യം. മകൾ പിയ ബെനഗലാണ് അദ്ദേഹത്തിൻ്റെ മരണവിവരം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ഡിസംബർ 14-ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു.

അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗൽ ഇന്ത്യൻ സിനിമയിൽ തന്റേതായ മുദ്ര പതിപ്പിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചുരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer