സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു.90 വയസ്സായിരുന്നു.കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി.
സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്.ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു.

സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു കെ ജി ജയന്‍.2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കാരാപ്പുഴ ഗവ.എല്‍പി സ്‌കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂര്‍ണമായും ജയന്‍ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയില്‍ കടമ്പൂത്തറ മഠത്തില്‍ വൈദികാചാര്യ കെ. ഗോപാലന്‍ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 മാസമായി വെന്റിലേറ്ററിലായിരുന്ന നവജാതശിശു മരിച്ചു

സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു കെ ജി ജയന്‍. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം.ശ്രീകോവില്‍ നട തുറന്നു….,വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക…രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ…തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍.

ദീര്‍ഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍, ചികിത്സയിലായിരുന്നു.തൃപ്പൂണിത്തുറയില വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ആയിരത്തിലധികം ഗാനങ്ങള്‍ക്കാണ് അദ്ദേഹം സംഗീത സംവിധാനിര്‍വഹിച്ചത്. നിരവധി തമിഴ്,മലയാളം സിനിമ ഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു.നക്ഷത്രം ദീപങ്ങള്‍ തിളങ്ങി,ഹൃദയംദേവാലയം, പ്രാണ സഖി നിന്‍ എന്നിവയാണ് ശ്രദ്ദേയമായ ഗാനങ്ങള്‍.ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുന്‍ സ്‌കൂള്‍ അധ്യാപിക). മക്കള്‍: ബിജു കെ.ജയന്‍, നടന്‍ മനോജ് കെ. ജയന്‍. മരുമക്കള്‍: പ്രിയ ബിജു, ആശ മനോജ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.