പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.2019-ല്‍ ഉണ്ണികൃഷ്ണണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്.
ദേവസ്വം ബോര്‍ഡ് അളവില്‍ വ്യത്യാസമുണ്ടെന്ന് അറിയിച്ചതോടെ ഘടിപ്പിക്കല്‍ നിലച്ചു. പിന്നീട് പീഠം എവിടെ പോയെന്ന് അറിയില്ലെന്നും, 6 വര്‍ഷമായി തനിക്കെന്തും വിവരമില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. ശബരിമല സ്‌ട്രോങ്ങ് റൂമിലാണോ, അതോ തിരികെ നല്‍കി തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്.വിജിലന്‍സിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതായും, ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നടപടി ആരംഭിച്ചതായും പറഞ്ഞു.






