Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‌മൊബൈൽഫോൺ കടയിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കഴനിചുങ്കത്തെ മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുനെല്ലായി മൂഴിപ്പാടം മനുരാജ് (25), പിരായിരി അണ്ടലക്കാട് അർഷാദ് (24) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്.
കഴനിചുങ്കം ഹൈടെക് മൊബൈൽഷോപ്പിൽ 15-ന് പുലർച്ചെയായിരുന്നു മോഷണം, 10,000 രൂപയും ഒന്നേകാൽലക്ഷം രൂപ വിലവരുന്ന മൊബൈൽഫോണും അനുബന്ധ സാധനങ്ങളുമാണ് മോഷ്ടിച്ചത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മനുരാജ് കസബ, കോങ്ങാട്, ഹേമാംബികനഗർ സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അർഷാദ് കഞ്ചാവുകേസിൽ പ്രതിയാണ്. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്. ആലത്തൂർ പോലീസ് ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, എസ്‌ഐ ആർ. വിവേക് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Recent News

Advertisement
WhiteswanTV Footer