ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് പത്രത്തിന് 25 ലക്ഷം രൂപ സംഭാവന നൽകിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സഹോദരൻ ഡി കെ സുരേഷും . നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ കുറ്റപത്രത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ശിവകുമാറിന്റെ പരാമർശം. താനും തന്റെ സഹോദരൻ ഡി കെ സുരേഷും 25 ലക്ഷം രൂപയും നൽകിയെന്നും , തങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് പാർട്ടി നടത്തുന്ന ഒരു പത്രത്തിന് തങ്ങൾ സംഭാവന നൽകിയത്തിൽ എന്താണ് തെറ്റെന്നും ഇദ്ദേഹം ചോദിച്ചു.
കൂടാതെ ഭാവിയിലും താൻ ഇത് തുടരുമെന്നും ഇദ്ദേഹം പറഞ്ഞു . ഇഡി കുറ്റപത്രത്തിൽ തന്റെ പേര് പരാമർശിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ശിവകുമാർ ആരോപിച്ചു. അതേസമയം നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപിമാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡ എന്നിവർക്കെതിരെ കഴിഞ്ഞ മാസം ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. 2012 ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി കോടതിയിൽ സമർപ്പിച്ച പരാതിയിൽ നിന്നാണ് നാഷണൽ ഹെറാൾഡ് കേസിന്റെ അന്വേഷണം ഇ ഡി ആരംഭിച്ചത്.






