ഉത്തർപ്രദേശ് : ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മാശാനം’ എന്ന തത്വം സ്വീകരിച്ച് സമൂഹിക ഐക്യത്തിനായി ഹിന്ദു വിഭാഗങ്ങള്‍ പരിശ്രമിക്കണമെന്നും ജാതി വിവേചനം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുസമൂഹത്തിന്റെ അടിത്തറയായി മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യവും അദ്ദേഹം സ്വയംസേവകിന്റെ രണ്ട് ശാഖകളിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു .
ഇന്ത്യയ്ക്ക് ആഗോള ഉത്തരവാദിത്വം നിറവേറ്റുന്നതിന് യഥാര്‍ത്ഥ സാമൂഹിക ഐക്യം അനിവാര്യമാണെന്ന് ഊന്നി പറഞ്ഞ ഇദ്ദേഹം സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക തത്വങ്ങള്‍ എന്നിവയില്‍ വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ആവശയപ്പെടുകയും ചെയ്തു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സജീവമായി എത്തിച്ചേരാനും, താഴെത്തട്ടിലെ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി അവരെ സ്വാഗതം ചെയ്യാനും അദ്ദേഹം സ്വയംസേവകരെ പ്രോത്സാഹാഹിപ്പിക്കുകയും ചെയ്തു.






