റഷ്യ : യുക്രൈനുനേരെ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിത് . 273 ഡ്രോണുകളാണ് റഷ്യ യുക്രൈനുനേരെ പ്രയോഗിച്ചത്. ഇറാനില്‍ നിന്ന് റഷ്യ വാങ്ങിയ വിലകുറഞ്ഞ ഡ്രോണുകളാണ് ഇവ. അതേസമയം ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടത്താനിരിക്കെയാണ് റഷ്യയുടെ ആക്രമണമെന്നതാണ് ശ്രദ്ധേയം. അതേസമയം
273 സ്ഫോടകവസ്തു ഡ്രോണുകളും ഡെക്കോയ്ക്കളുമാണ് റഷ്യ അയച്ചതെങ്കിലും ഇതിൽ 88 എണ്ണം വിജയകരമായി യുക്രൈൻ തടഞ്ഞു, കൈവ്, ഡിനിപ്രോപെട്രോവ്സ്ക്, ഡൊനെറ്റ്സ്ക് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്.ആക്രമണത്തിൽ കൈവ് മേഖലയിൽ 28 വയസ്സുള്ള ഒരു സ്ത്രീ മരിച്ചതായി ഗവർണർ മൈക്കോള കലാഷ്നിക് സ്ഥിരീകരിച്ചു.
കൂടാതെ, 4 വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ആക്രമണത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. അതേസമയം ആക്രമണത്തില്‍ കൂടുതലും ജനവാസ കേന്ദ്രങ്ങളാണ് തകര്‍ന്നത്. ശനിയാഴ്ച ഡോണെസ്കില്‍ റഷ്യ ശക്തമായ ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം സംഘർഷം പരിഹരിക്കുന്നതിന് സെലെൻസ്കിയുമായും നാറ്റോ നേതൃത്വവുമായും ചർച്ചകൾ നടത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പുടിനുമായി ടെലിഫോൺ സംഭാഷണങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചു.






