മോസ്കോ: യുക്രൈയ്നിൽ റഷ്യന്‍ ഡ്രോണാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കുകിഴക്കൻ യുക്രൈയ്നിൽ യാത്രാ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ ഇസ്താംബൂളിൽ ചേർന്ന യുക്രെയ്ൻ റഷ്യ വെടി നിർത്തൽ കരാറിൽ ഫലം കണ്ടിരുന്നില്ല. നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായാണ് ചർച്ച നടത്തിയത്. എന്നാൽ
1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ എന്ന തീരുമാനം മാത്രമാണ് ചർച്ചയിൽ കെെകൊണ്ടത്.






