റാന്നി : ദർശനം കഴിഞ്ഞ് മടങ്ങവെ മാടമൻ ക്ഷേത്രക്കടവിന് സമീപം പമ്പയിൽ ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകനെ കാണാതായി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലി (22) നെയാണ് കാണാതായത്. ബന്ധുക്കൾക്കൊപ്പം ഇന്നലെയാണ് ശബരിമലയിൽ എത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.




