സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുഎഇയില്‍ റസിഡൻസി വിസ പുതുക്കാൻ`സലാമ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റസിഡൻസി വിസ പുതുക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. `സലാമ’ എന്നാണ് പുതിയ പ്ലാറ്റ്ഫോമിന് നൽകിയിരിക്കുന്ന പേര്. പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ചുള്ള സലാമ വഴി താമസക്കാർക്ക് മിനിട്ടുകൾക്കുള്ളിൽ വിസ പുതുക്കാൻ കഴിയും. കൂടാതെ, പ്ലാറ്റ്ഫോമിൽ നിന്ന് നേരിട്ട് പുതുക്കിയ വിസ ഡൗൺലോഡ് ചെയ്യാനും കഴിയും.

സമയം ലാഭിക്കാനും പേപ്പറിന്റെ ഉപയോ​ഗം കുറക്കാനുമാണ് പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. സലാമയിൽ ഒരു ഉപഭോക്താവ് ലോ​ഗിൻ ചെയ്തു കഴിഞ്ഞാൽ അവരുടെ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും എഐ തിരിച്ചറിയും.

കൂടാതെ അവരുടെ വിസ സ്റ്റാറ്റസ്, ആശ്രിതരുടെ വിസ വിവരങ്ങൾ, വിസ കാലഹരണപ്പെടുന്ന ദിവസം തുടങ്ങി എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യും. വിസ പുതുക്കണമെങ്കിൽ അപേക്ഷകന് വിസ ഡ്യൂറേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കാം. ശേഷം പെയ്മെന്റ് പൂർത്തീകരിച്ചാൽ തത്സമയം തന്നെ പ്ലാറ്റ്ഫോം ഈ അപേക്ഷ എഐയുടെ സഹായത്തോടെ പ്രോസസ്സ് ചെയ്യുന്നതാണ്. അപേക്ഷകന്റെ ആശ്രിതരുടെ വിസയും പ്ലാറ്റ്ഫോമിലൂടെ പുതുക്കാൻ കഴിയും.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.