സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശമ്പള പ്രതിസന്ധി അവസാനിക്കുന്നു: കെഎസ്ആർടിസിയിൽ ഒന്നാംതീയതി ശമ്പളമെന്ന് മന്ത്രി ഗണേഷ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അവസാനിക്കുന്നു. എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ നൽകും. സർക്കാരിന്റെ സഹായത്തോടെയാണ് ശമ്പളം നൽകുകയെന്നും ഗണേഷ് കുമാർ പറഞ്ഞു. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി, മാസം തോറും 50 കോടി സർക്കാർ തുടർന്ന് നൽകും.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം നല്കുമ്പോൾ തിരിച്ചടയ്ക്കും. പെൻഷനും കൃത്യമായി കൊടുക്കും കൂടാതെ വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവുമെന്നും പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement