പ്രേമലുവിലൂടെ മലയാളിയുടെ ഇഷ്ടതാരമായ പുതുമുഖ നടൻ സംഗീത് പ്രതാപ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രം” ഇറ്റ്സ് എ മെഡിക്കൽ മിറാക്കിലിൻറെ ടീസർ പുറത്തുവിട്ടു.
ഷറഫുദ്ദീൻ ആണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോമഡി ത്രില്ലർ ജോണറിൽ ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം ശ്യാമിൻ ഗിരീഷും കഥ,തിരക്കഥ , സംഭാഷണം എന്നിവ നടിയും തിരകഥകൃത്തുമായ നിലീൻ സാന്ദ്രയും ആണ് നിർവഹിച്ചിരിക്കുന്നത്. കരിക്കിൻ്റെ ഹിറ്റ് വെബ്സീരിസ് ആയ സാമർത്ഥ്യ ശാസ്ത്രത്തിൻ്റെ കഥ സാന്ദ്രയുടേതാണ്.മുജീബ് മജീദ് ആണ് സംഗീതം നൽകിയിരിക്കുന്നത്.അഖില ഭാർഗവൻ, കിരൺ പീതാംബരൻ,പാർവതി കൃഷ്ണ, നിലീൻ സാന്ദ്ര ,കോട്ടയം നസീർ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നായക കഥാപാത്രമായ സംഗീതിന് രണ്ടു വർഷം മുൻപ് ഒരു ആക്സിഡൻ്റ് നടക്കുന്നു.അതോടെ മാസങ്ങളോളം കോമയിൽ ആയ നടൻ ഒരു ദിവസം കോമയിൽ നിന്ന് ഉണരുന്നു. കോമയിൽ നിന്ന് ഉണർന്ന നായകന് ഒരു വ്യത്യസ്തമായ കഴിവ് കിട്ടുന്നു.ചുറ്റും ഉള്ള ഓരോ ചെറിയ ശബ്ദം പോലും കേൾക്കാൻ നായകന് സാധിക്കുന്നു.ഇത് മൂലം നായകൻ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും കണ്ടെത്തുന്ന കാര്യങ്ങളും ആണ് കഥാതന്തു.ഷറഫുദ്ദീൻ ആണ് മറ്റൊരു പ്രധാന കഥാപാത്രം. സംഗീതിൻ്റെ ആദ്യ നായകചിത്രം നിലീൻ സാന്ദ്രയുടെ തിരക്കഥ ,ഷറഫുദ്ദീൻ സംഗീത് കോംബോ തുടങ്ങിയവയെല്ലാം പ്രതീക്ഷകൾക്കുന്നതാണ്.




