സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാക്സിൻ എടുത്താലും രക്ഷയില്ലേ? നായയുടെ കടി ഞരമ്പിനേറ്റാൽ വാക്സിൻ ഫലപ്രദമാകുമോയെന്ന് സംശയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധയുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി സൂപ്രണ്ട് ബിന്ദു. ഞരമ്പിനാണ് നായയുടെ കടി കൊള്ളുന്നതെങ്കിൽ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്നതിൽ സംശയമുണ്ടെന്ന് എസ്എടി സൂപ്രണ്ട് പറഞ്ഞു.

‘കുട്ടിയുടെ നിലവിലെ സാഹചര്യം ഗുരുതരമാണ്. ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അവസാന ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുളളു. ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നു. പക്ഷെ പേ വിഷബാധയുടെ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സാഹചര്യമാണിത്. കുഞ്ഞിന്റെ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യും’- ബിന്ദു പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പറയരുതെന്നും നായ കടിച്ചതിന്റെ തീവ്രത അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ കുട്ടിയെ കഴിഞ്ഞ മാസമാണ് നായ കടിച്ചത്. ഉച്ചയ്ക്ക് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തു. പിന്നീടാണ് പണി ബാധിക്കുകയും ലക്ഷങ്ങൾ പ്രകടമാക്കുകയും ചെയ്തത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.