സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സത്യൻ്റെ മകന് അമ്മയിൽ അം​ഗത്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൺമറഞ്ഞ അനശ്വര കലാകരൻ സത്യൻ്റെ മകന് താരങ്ങളുടെ സംഘടനയായ അമ്മയിൽ അം​ഗത്വം നൽകാൻ പുതിയ ഭരണസമിതി ചേർന്ന ആദ്യ ജനറൽ ബോഡിയിൽ തീരുമാനമായി.അമ്മയിൽ അ​ഗത്വം നൽകാത്തതിനെതിരെ കഴിഞ്ഞ ദിവസം സതീഷ് സത്യൻ തുറന്നടിച്ചിരുന്നു.ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ ഇക്കാര്യമാവശ്യപ്പെട്ട് താൻ കത്തയച്ചിരുന്നു.

യാതൊരുവിധ സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചല്ല താൻ അം​ഗത്വത്തിന് അപേക്ഷിക്കുന്നതെന്നും കത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും തനിക്ക് അം​ഗത്വം നിഷേധിച്ചു. താനിപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എന്നതാണ് അതിന് കാരണമായി പറഞ്ഞതെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു.മലയാളസിനിമയെ എന്നും കുടുംബമായാണ് അന്നും ഇന്നും കണ്ടിരുന്നതെന്ന് സതീഷ് സത്യൻ പറഞ്ഞു. അല്ല എന്ന് ആരുപറഞ്ഞാലും അതൊരു കുടുംബമാണ്. അവിടെ ഒരം​ഗമാണ് എന്ന് എനിക്ക് തോന്നിയിരുന്നു. സിനിമകളിൽ അഭിനയിച്ചു, സത്യൻ എന്ന മഹാനടന്റെ മകനാണ്, മലയാള ചലച്ചിത്ര കുടുംബത്തിലെ എളിയ അം​ഗമാണ് എന്ന് തോന്നിയപ്പോൾ അമ്മ സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ചു. സതീഷ് സത്യനാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് പെട്ടന്ന് മനസിലായി. എനിക്ക് വളരെ സന്തോഷംതോന്നി. അമ്മയിൽ അം​ഗത്വമെടുക്കാൻ താത്പര്യമുണ്ടെന്നുപറഞ്ഞു.

മലയാളസിനിമയിലെ ആ കുടുംബത്തിലെ ഒരം​ഗമാണെന്ന് അഭിമാനിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. അല്ലാതെ സാമ്പത്തികമായി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ലെന്നുന്നും അദ്ദേഹം പറ‍‍‍ഞ്ഞിരുന്നു.
സത്യനെന്ന മഹാ നടന്റെ മകനായതുകൊണ്ടും സത്യൻ മലയാളസിനിമയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തിക്കൊണ്ടും ഒരു ഓണററി മെമ്പർഷിപ്പെങ്കിലും തരേണ്ടതാണ്. അതായിരുന്നു അഭിമാനമെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വളരെ വികാ​​രാധീരനായി അദ്ദേഹം പറ‍‍ഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സംഘടനയുടെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനം. അഭിനേതാക്കളുടെ സംഘടനയായ അമ്മയും നിർമാതാക്കളുടെ സംഘടനയും തമ്മിൽ എടുത്ത തീരുമാനപ്രകാരം അമ്മയിൽ അം​ഗങ്ങൾ ആയവരുടെ വിഷയത്തിൽ മാത്രമേ സംഘടനാതലത്തിൽ ഇടപെടലുകൾ ഉണ്ടാകൂ എന്ന് ​തീരുമാനിച്ചിരുന്നു. തുടർന്ന് അമ്മയിൽ അ​ഗത്വം നേടാനായി താ​രങ്ങളുടെ വൻ നി​രയായിരുന്നു. കഴിഞ്ഞവർഷം അം​ഗത്വത്തിനായി അപേക്ഷിച്ച 25 പേരിൽ 7 പേർക്ക് മാത്രമാണ് സംഘടന അം​ഗത്വം നൽകിയത്.എപ്പോഴും വിവാദങ്ങൾ പുകയുന്നൊരിടമാണ് അമ്മ എന്ന താ​രസംഘടന. അമ്മയിലെ പുതിയ ഭാ​രവാഹികളെ കണ്ടെത്താൻ നടത്തിയ തി​രഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല ,അതിനിടയിലാണ് സതീഷ് സത്യൻ്റെ അം​ഗത്വത്തിൻ്റെ കാര്യത്തിൽ അമ്മ തീരുമാനമറിയിച്ചത്. ഇപ്പോൾ അഭിനയിക്കുന്നില്ല എന്ന കാരണത്താലാണ് സതീഷ് സത്യന് അം​ഗത്വം നേ​രത്തെ നിഷേധിച്ചത്.ഒരു പ്രമുഖ ചാനലിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ സതീഷ് സത്യൻ അമ്മയിലെ അം​ഗത്വം നിഷേധിച്ചതിനെക്കുറിച്ച് പറയുന്നുമുണ്ട്.അഭിമുഖം കണ്ട എല്ലാവരും തന്നെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കമൻ്റുകളാണ് ഇട്ടത്.

വളരെ നിർഭാഗ്യകരമായ കാര്യം ആണ് അനശ്വര നടൻ സത്യൻ സാറിന്റെ മകൻ ശ്രീ സതീഷ് സത്യന് അമ്മ സംഘടനയിൽ മെമ്പർഷിപ് കൊടുക്കാതിരിക്കുന്നത്. അദ്ദേഹം യാതൊരു ആനുകൂല്യങ്ങളും വേണ്ട എന്ന് രേഖമൂലം അറിയിച്ചിട്ടും അംഗത്വം കൊടുക്കാത്തത് സതീഷ് സത്യനിൽ നിന്നും അമ്മക്ക് ആദായം ഉണ്ടാവില്ല എന്നതായിരിക്കാം കാരണം. ഒന്നോ രണ്ടോ സിനിമയിൽ മുഖം കാണിച്ചവർ വരെ മെമ്പർ ആണ്. ഇപ്പോഴത്തെ ഭാരവാഹികൾ അദ്ദേഹത്തിന് മെമ്പർഷിപ് കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത്തരത്തിലായിരുന്നു സതീഷ് സത്യൻ്റെ അഭിമുഖത്തിന് താഴെ വന്ന കമൻ്റുകൾ. എന്തിനും ഏതിനും വിവാദങ്ങൾ ഉണ്ടാകുന്ന ഒന്നാണ് അമ്മ എന്ന സംഘടന. സതീഷ് സത്യന് അം​ഗത്വം നൽകാനുള്ള തീരുമാനം വിവാദമാകുമോ സ്വീകാര്യമാകുമോ എന്നത് കണ്ടറിയേണ്ടിവരും.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.