കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വിവിധ ഡിവിഷനുകളിൽ നിന്ന് ജനവിധി തേടുന്ന എൻ. ഡി. എ മുന്നണിയുടെ രണ്ടാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രസ്സ് മീറ്റിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടതു വലതു മുന്നണികളുടെ അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കും എതിരെ ബിജെപിയുടെ വികസിത കേരളമെന്ന ലക്ഷ്യത്തിന് സ്വീകാര്യത കിട്ടുമെന്നതാണ് സമീപകാല രാഷ്ട്രീയ വാർത്തകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളും ഡിവിഷനുകളും
കുണ്ടുപറമ്പ് ആത്മാറാം എം എ, കരുവിശ്ശേരി പ്രജിത സി, മലപ്പറമ്പ് സ്വപ്ന സി കെ, സിവിൽ സ്റ്റേഷൻ വിനീത സജീവ്, ചേവരമ്പലം സരിത പറയേരി, ചേവായൂർ ബിജു എടക്കാരൻ, കോവൂർ മിനി അഗസ്റ്റിൻ (എൻ. പി. പി), നെല്ലിക്കോട് സ്മിതേഷ് യു, പറയഞ്ചേരി വൈഷ്ണ എം ടി, കൊമ്മേരി കെ പി രാജീവൻ (ബി. ഡി ജെ എസ്), മാങ്കാവ് സുപ്രിയ ശ്രീധരൻ, ആഴ്ചവട്ടം ജൈന കെ, മീഞ്ചന്ത ഷിജു സി, തിരുവണ്ണൂർ രമ്യ സന്തോഷ്, നല്ലളം പ്രേംനാഥ് കെ സി, കൊളത്തറ അനന്തറാം പി സി, നടുവട്ടം ഈസ്റ്റ് രേഷ്മ ഇളവീട്ടിൽ, അരക്കിണർ ആനന്ദൻ സി, ചാലപ്പുറം അനിൽകുമാർ കെപി, പാളയം ധന്യ കെ ടി, മൂന്നാലുങ്കൽ ശ്രീജിത്ത് കെ, തോപ്പയിൽ ദിവ്യാ സുരാജ്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിവിധ ഡിവിഷനുകളിൽ നിന്നും ജനവിധി തേടുന്ന എൻഡിഎ സാരഥികൾ. ചാത്തമംഗലം കെ ഗണേഷ്, പന്തീരങ്കാവ് രത്നകുമാരി, കുന്ദമംഗലം ഷിജില ശിവദാസൻ, കടലുണ്ടി ടി.കെ സത്യവതി ടീച്ചർ.ബാക്കിയുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.






