Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാത്രിയിൽ സ്ത്രീകളെ വർണിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കുന്നത് അശ്ലീലം: മുംബൈ സെഷൻസ് കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാത്രിയിൽ അപരിചിതരായ സ്ത്രീകൾക്ക് ‘നീ മെലിഞ്ഞവളാണ്, നല്ല സ്മാർട്ടാണ്, ഫെയറാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്’ തുടങ്ങിയ സന്ദേശങ്ങൾ അയച്ചാൽ അത് അശ്ലീലമായി കണക്കാക്കുമെന്ന് മുംബൈ സെഷൻസ് കോടതി.
നേരത്തെ കോർപറേഷനം​ഗമായിരുന്ന സ്ത്രീക്ക് വാട്ട്സാപ്പിൽ സന്ദേശം അയച്ചതിന് പിന്നാലെ കേസെടുത്തയാളുടെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

രാത്രി 11 മണിക്കും പുലർച്ചെ 12.30 -നും ഇടയിൽ ‘നിങ്ങൾ സ്ലിം ആണ്, വളരെ മിടുക്കിയാണ്, നിങ്ങൾ സുന്ദരിയാണ്, എനിക്ക് 40 വയസാണ് പ്രായം, നിങ്ങൾ വിവാഹം കഴിച്ചതാണോ?’ തുടങ്ങിയ സന്ദേശങ്ങളാണ് പരാതിക്കാരിക്ക് ഇയാൾ അയച്ചത്. കൂടാതെ ‘നിങ്ങളെ എനിക്ക് ഇഷ്ടമാണ്’ എന്നും അയച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ മാന്യതയെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സന്ദേശങ്ങളെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ഡിജി ധോബ്ലെ പറഞ്ഞു.

2022 -ലാണ് ഈ കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ട് ഇയാളെ മജിസ്ട്രേറ്റ് കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചത്. എന്നാൽ ആ തീരുമാനത്തിനെതിരെ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ, സെഷൻസ് കോടതി ഈ ശിക്ഷ ശരി വച്ചു.

Recent News

Advertisement
WhiteswanTV Footer