തിരുവനന്തപുര: മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിന് പാർട്ടിയില്‍ നിന്ന് സസ്പെൻഷൻ. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.മുൻ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിന്റെ മരണത്തില്‍ നടത്തിയ പ്രതികരണങ്ങളിലാണ് നടപടി. ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം.
പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നെന്നായിരുന്നു കെ.ഇ. ഇസ്മായിലിൻ്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയില്‍ തിരിച്ചെടുത്തില്ലെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നറിയില്ലെന്നും ഇസ്മായില്‍ പറഞ്ഞിരുന്നു. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ഇസ്മായിലിന്റെ നേതാവിന്‍റെ പ്രതികരണം.
പി.





