ജറുസലേം: ഹൂത്തി വിമത സർക്കാരിന്റെ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭാംഗങ്ങളെ ഇസ്രായേൽ ഭീകരാക്രമണത്തിൽ വധിച്ചതിന് പിന്നാലെ ഇസ്രായേലിനെതിരെ ഹൂതികളുടെ ആക്രമണ പരമ്പര. അക്രമണഭീഷണി മൂലം അടുത്ത മന്ത്രിമാർക്കൊപ്പമുള്ള യോഗം നെതന്യാഹു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
MSC ABY എന്നകപ്പലും കൂടാതെ സ്കാർലെറ്റ് റേ എന്ന ഓയിൽ ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. ഇത് കൂടാതെ ബെൻഗുറിയോൺ വിമാനത്താവളം, തെൽഅവീവിലെ സൈനികകേന്ദ്രം അടക്കമുള്ള കേന്ദ്രങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി അൻസാറുള്ളാഹ് വക്താവ് യഹ്യ സാരി അവകാശപ്പെട്ടു.




