Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Israel

ഇസ്രയേൽ കോൺസുലേറ്റിന് സമീപം വെടിവയ്പ്പ്; 3 മരണം

ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിലെ പ്രധാന വാണിജ്യ കേന്ദ്രമായ ലെവെന്റ് പ്രദേശത്ത് ഇസ്രയേൽ കോൺസുലേറ്റിന് സമീപം വെടിവയ്പ്പ്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പ് ഉടൻ റിപ്പോർട്ട് ചെയ്തതിന് ശേഷം വലിയ പൊലീസ് സന്നാഹവും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പക്ഷേ, ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. […]
Read more

ഇസ്രായേൽ വ്യോമാതിർത്തിയിൽ അമേരിക്കൻ യുദ്ധവിമാനങ്ങളുടെ വൻ വിന്യാസം

ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് അമേരിക്കൻ വ്യോമസേനയുടെ വൻ സൈനിക വിമാനങ്ങൾ എത്തുന്നതായി റിപ്പോർട്ടുകൾ. സി-17എ ഗ്ലോബ്മാസ്റ്റർ, കെ.സി-135 സ്ട്രാറ്റോടാങ്കർ എന്നീ പ്രധാന വിമാനങ്ങളുടെ വർധിച്ച സാന്നിധ്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആർസിഎച്ച് 271: ദൗത്യം എന്ത്?ന്യൂജേഴ്‌സിയിലെ റൈറ്റ്‌സ്‌ടൗൺ (WRI) എയർബേസിൽ നിന്ന് പുറപ്പെട്ട RCH271 എന്ന കോൾസൈനുള്ള സി-17എ വിമാനവും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. അമേരിക്കൻ എയർ മൊബിലിറ്റി കമാൻഡ് നടത്തുന്ന തന്ത്രപ്രധാന ദൗത്യങ്ങൾക്ക് ‘Reach (RCH)’ എന്ന കോൾസൈൻ ഉപയോഗിക്കുന്നു. സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ യുദ്ധസാമഗ്രികൾ അതിവേഗം […]
Read more

ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ഇറാൻ അധികൃതർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ […]
Read more

മൊസാദ് ചാരനെ വധിച്ച് ഇറാൻ; സുപ്രധാന വിവരങ്ങൾ ചോർത്തി ഇസ്രായേലിന് നൽകി

ടെഹ്റാൻ: ഇസ്രായേലിന് വേണ്ടി ഇറാനിൽ ചാരപ്രവർത്തനം നടത്തിയതായി ആരോപിക്കപ്പെട്ട ഒരാളെ വധിച്ചതായി റിപ്പോർട്ട്. കൗറൂഷ് കീവാനി എന്നയാളെയാണ് ചാരപ്രവൃത്തി കുറ്റം ചുമത്തി ഇറാൻ ശിക്ഷിച്ചത്. ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ചാരപ്രവൃത്തി കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ അതിസുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും മൊസാദ് സംഘത്തിന് കൈമാറിയതായാണ് ഇയാൾക്കെതിരായ ആരോപണം. തുടർന്ന് പിടിയിലായ കൗറൂഷ് കീവാനിയെ ബുധനാഴ്ച വധിച്ചതായി ഇറാൻ ജുഡീഷ്യറി അറിയിച്ചു. കഴിഞ്ഞ ജൂണിൽ 12 ദിവസം […]
Read more

ഇറാന്‍ ആക്രമണം; മെറ്റയുടെ ഇസ്രയേല്‍ ഓഫീസ് അടച്ചുപൂട്ടി

ടെല്‍ അവീവ്: ഇറാന്റെ ആക്രമണം ഭയന്ന് ടെല്‍ അവീവിലെ മെറ്റയുടെ ഓഫീസ് താല്‍ക്കാലികമായി അടച്ചുപൂട്ടി. 900 ജീവനക്കാരുള്ള ഓഫീസാണ് പൂട്ടിയത്. ഇസ്രയേലിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മെറ്റയുടെ നീക്കം. ബോംബ് ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളില്ലാത്ത ജീവനക്കാര്‍ക്ക് അതിനുള്ള സൗകര്യം സജ്ജമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതിനായി ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.
Read more

യുദ്ധം: ഇസ്രയേൽ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ഇസ്രയേലിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിന് കർശനമായ നിയന്ത്രണങ്ങളിൽ അയവ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.ഇറാനുമായുള്ള യുദ്ധം സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ ധനകാര്യ മന്ത്രാലയം. നിലവിലെ നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ ആഴ്ചയിൽ മൂന്ന് ബില്യൺ ഡോളറോളം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഹോം ഫ്രണ്ട് കമാൻഡ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇസ്രയേലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്. നിലവിലെ റെഡ് ലെവൽ നിയന്ത്രണം മൂലം ആഴ്ചതോറും വൻബാധ്യതയാണ് ഇസ്രയേൽ നേരിടുന്നത്. രാജ്യവ്യാപകമായി സ്‌കൂളുകളും കോളേജുകളും […]
Read more

ഇസ്രയേലിൽ വൻനാശം വിതച്ച് ഇറാന്റെ ക്ലസ്റ്റർ ബോംബാക്രമണം; ചൈന-റഷ്യ പങ്ക് സംശയിച്ച് ഇസ്രയേൽ

ടെൽ അവീവ്: ഇറാൻ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രയേലി പ്രതിരോധ സേന. ഇത് രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാക്കുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിലോമീറ്ററുകൾ വ്യാപിച്ച് കനത്ത നാശനഷ്ടം ഉണ്ടാക്കാനും സാധിക്കുന്നവയാണ് ക്ലസ്റ്റർ ബോംബുകൾ. അത്തരം മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. ഇപ്പോൾ നടക്കുന്ന യുദ്ധത്തിലും 2025 ജൂണിലെ […]
Read more

യുദ്ധം അവിടെയല്ലേ, നമുക്കെന്ത് പ്രശ്‌നം എന്നാണോ? പണി വരുന്നുണ്ട്…!

എവിടെയെങ്കിലും എന്തെങ്കിലും വലിയ പ്രശ്‌നം നടന്നാല്‍ ആളുകള്‍ പറഞ്ഞ് കേള്‍ക്കുന്നൊരു ഡയലോഗാണ് ‘ അതൊക്കെ നടക്കുന്നത് അവിടെയല്ലേ, നമ്മളെ എങ്ങനെ ബാധിക്കാനാ…. ബാധിക്കാത്തിടത്തോളം ഒന്നിലും ഇടപെടേണ്ട…’ എന്നൊക്കെ. ഇപ്പോള്‍ പശ്ചിമേഷ്യ ആകെ കത്തുകയാണ്. ഇറാനില്‍ തുടങ്ങിയ യുദ്ധം ഗള്‍ഫ് മേഖലയാകെ ആളിപ്പടരുകയാണ്. മിസൈലുകള്‍ ഇടിത്തീ പോലെ വീണിറങ്ങുന്നു, കെട്ടിടങ്ങള്‍ കത്തുന്നു, ആളുകള്‍ മരിച്ചു വീഴുന്നു… ഇതെല്ലാം ടിവിയില്‍ കണ്ട് നമ്മള്‍ മലയാളികള്‍ നെടുവീര്‍പ്പിട്ട് പറയുന്നു- ഭാഗ്യം, നമുക്ക് പ്രശ്‌നമൊന്നുമില്ലല്ലോ എന്ന്. എന്നാല്‍ ലോകത്തെവിടെ എന്ത് നടന്നാലും അതെല്ലാം […]
Read more

അമേരിക്കയും ഇസ്രായേലും ലോകത്തിന്‍റെയാകെ ശത്രുക്കൾ; സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് കടമയെന്ന് എം സ്വരാജ്

തിരുവനന്തപുരം: ഇറാനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം. സ്വരാജ്. ലോകം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണെന്നും സാമ്രാജ്യത്വത്തിന്‍റെ യുദ്ധക്കൊതി മാനവികതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇറാനെതിരായ ആക്രമണത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ പുറത്തുവരുന്ന വാർത്തകൾ ഹൃദയഭേദകമാണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണവും നിരവധി കുഞ്ഞുങ്ങളുടെ ദാരുണമായ മരണവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ യുദ്ധങ്ങളും ആദ്യം ഇല്ലാതാക്കുന്നത് സ്ത്രീകളെയും കുട്ടികളെയും നിസ്സഹായരായ മനുഷ്യരെയുമാണെന്ന് ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിൽ ആത്യന്തികമായി […]
Read more

ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു; രണ്ട് മൃതദേഹങ്ങള്‍ കൈമാറി

ഗാസ: ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഹമാസ് ഇന്ന് രണ്ട് മൃതദേഹങ്ങളാണ് ഇസ്രായേലിന് കൈമാറിയത്. കൈമാറിയ മൃതദേഹങ്ങള്‍ ഇസ്രായേല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ പൊതുജനങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേല്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങളാണ് പുതിയതായി നല്‍കിയതെന്ന രീതിയില്‍ ഹമാസ് […]
Read more

Recent News

Advertisement
WhiteswanTV Footer