Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇസ്രയേൽ ലബനനിൽ നിന്ന് പിന്മാറണം; അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഉപാധിയുമായി ഇറാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ഉപാധിയായി ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. സംഘർഷത്തിൽ താൽക്കാലിക ഇടവേള തുടരുന്നതിനിടെ ഇറാൻ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായാണ് പുതിയ പ്രസ്താവന.

ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങാതെ ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് മുജ്തബ ഖമനെയി വ്യക്തമാക്കിയത്. അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്തുകയാണെങ്കിൽ അത് ഈ വിഷയത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒന്നിന് മൈൻ സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ സഹായത്തോടെ ആറ് കപ്പലുകൾ ഹോർമൂസ് കടക്കാൻ ശ്രമിച്ചതായും അതിൽ ഒരു കപ്പൽ കടലിൽ സ്ഥാപിച്ചിരുന്ന മൈനിൽ തട്ടി തകർന്നതായുമാണ് ഇറാന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. .

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer