Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Lebanon

ഇസ്രയേൽ ലബനനിൽ നിന്ന് പിന്മാറണം; അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഉപാധിയുമായി ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ഉപാധിയായി ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. സംഘർഷത്തിൽ താൽക്കാലിക ഇടവേള തുടരുന്നതിനിടെ ഇറാൻ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായാണ് പുതിയ പ്രസ്താവന. ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങാതെ ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് മുജ്തബ ഖമനെയി വ്യക്തമാക്കിയത്. അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്തുകയാണെങ്കിൽ അത് ഈ വിഷയത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒന്നിന് മൈൻ […]
Read more

ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം

ബെയ്‌റൂത്ത്: ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം. ഹിസ്ബുള്ള കേന്ദ്രങ്ങളായ 25 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ അവകാശവാദം. അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ഇസ്രയേൽ ലെബനനിൽ ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു. ആക്രമണം നടത്തിയ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് നേരത്തെ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് […]
Read more

ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം

ബെയ്‌റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. പുലർച്ചെ നാലോടെയാണ് ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ബെയ്റൂട്ടിലെ ബസ്തയിലാണ് സ്ഫോടനങ്ങളുണ്ടായത്. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാല് റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികൾ അറിയിച്ചു. ബെയ്‌റൂട്ടിനെ ലക്ഷ്യമാക്കി ഈ ആഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ വ്യോമാക്രമണമാണിത്. ലൈംഗികപീഡനക്കേസ്: പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഞായറാഴ്ച റാസ് അൽ-നബാ ജില്ലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. പുറത്തുവന്ന […]
Read more

ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു

തെക്കൻ ലബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 10 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ലബനനിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ധാരാളം വീടുകൾ തകർന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു ശേഷം ലബനനിൽ ഒരുദിവസം ഇത്രയധികം ആളുകൾ മരിക്കുന്നത് ആദ്യമാണ്. വടക്കൻ ഗാസയിലെ താമസസമുച്ചയത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ 20 കുട്ടികളടക്കം 109 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു സൈനികർ കൊല്ലപ്പെട്ടുവെന്നും ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. തെക്കൻ ലബനനിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix