മനാമ: ബഹ്റൈനില്‍ വേനല്‍ച്ചൂട് ഉയരുന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിൻ്റെ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരും. ജൂൺ എട്ട് മുതല്‍ ജൂൺ 12 വരെ ചൂട് താപനില ഉയരുകയും താപനില 41 ഡിഗ്രി സെൽഷ്യസിൽനിന്ന് തുടങ്ങി ക്രമേണ വർധിക്കുകയും ചെയ്യും.
പകൽ ആഴ്ചയുടെ മധ്യത്തിൽ ചൂട് 44 ഡിഗ്രി വരെ ഉയരും. രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും. ബലിപെരുന്നാൾ ദിനത്തിൽ അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ബലിപെരുന്നാൾ അവധി ദിവസങ്ങളില്‍ മഴ ലഭിച്ചു. മഴ ലഭിച്ചതോടെ കനത്ത ചൂടിന് ആശ്വാസമായി.






