ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണ്ണാടക ഹൈക്കോടതി. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണ കുമാറിന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് റദ്ദാക്കാന്‍ ഉത്തരവിട്ടത്. 2012-ൽ രഞ്ജിത്തിൽ നിന്ന് പീഡനം നേരിട്ടുവെന്നാണ് യുവാവ് പരാതി നൽകിയത്. ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് പരാതി.
തെളിവ് ലഭിക്കാത്തതിനാല്‍ നേരത്തെ കേസ് അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു. 2016ലാണ് താജ് ഹോട്ടല്‍ തുടങ്ങിയത്. ഈ ഹോട്ടലിലെ നാലാം നിലയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതി വിശ്വാസ്യയോഗ്യമല്ലെന്നും എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നുമായിരുന്നു സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പില്‍ കോടതി വ്യക്തമാക്കിയത്.






