ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ കുടുക്കിയാതാണെന്ന് അറസ്റ്റിലായ നടി രന്യ റാവു. കസ്റ്റഡിയില്‍ രന്യ പൊട്ടിക്കരഞ്ഞു. ആര്‍ക്ക് വേണ്ടിയാണ് ഇത്തവണ രന്യ സ്വര്‍ണം കൊണ്ട് വന്നത് എന്നതില്‍ ഡിആര്‍ഐക്ക് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്നാണ് വിവരം. കേസിന് പിന്നില്‍ ഉള്ള ആളുകള്‍ ആരൊക്കെ എന്നതില്‍ ഡിആര്‍ഐ രന്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ദുബായില്‍ നിന്നാണ് രന്യ സ്വര്‍ണ്ണം കടത്തിയത്. പതിനേഴര കോടി രൂപയുടെ സ്വര്‍ണമാണ് രന്യയുടെ പക്കല്‍ നിന്ന് പിടികൂടിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ രന്യ സംസാരിച്ച നമ്പറുകള്‍ അടക്കം പരിശോധിച്ചു വരികയാണ്. അറസ്റ്റിലായ രന്യയുടെ മൊബൈല്‍ ഫോണും ലാപ്ടോപും പിടിച്ചെടുത്തു.






