Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് ഷിബു ബേബി ജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷിബു ബേബി ജോൺ രാജിവച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം താൽക്കാലികമായി സ്ഥാനമൊഴിയുന്നത്. മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിനാണ് തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്.

ഷിബു ബേബി ജോൺ ചവറ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥി സുജിത് വിജയൻ പിള്ളയോട് മത്സരിച്ച് ഷിബു പരാജയപ്പെട്ടിരുന്നു. ഇതിന് മുൻപ് സുജിത്തിന്റെ പിതാവ് വിജയൻ പിള്ളയോടും ഷിബു പരാജയപ്പെടാറുണ്ടായിട്ടുണ്ട്.

ആർഎസ്പി സ്ഥാനാർഥി നിർണയത്തിൽ സീറ്റുകൾ മാറ്റുന്നതിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശനുമായി തിങ്കളാഴ്ച ചർച്ച നടത്തും. ചർച്ച ഇടുക്കിയിൽ നടക്കും. മണ്ഡലം കമ്മിറ്റികൾ ഫെബ്രുവരി 24ന് യോഗം ചേരും.

ജില്ലയിൽ ആർ എസ് പിയുടെ മറ്റൊരു സീറ്റായ ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. കാർത്തിക് പ്രേമചന്ദ്രൻ , സജി ഡി ആനന്ദ് എന്നിവരാണ് പരിഗണനയിൽ. മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം നേടിയാൽ കാർത്തിക് സ്ഥാനാർത്ഥിയാകും.

Recent News

Advertisement
WhiteswanTV Footer