സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഷിന്‍ഡെ സര്‍ക്കാര്‍ രാജിവെച്ചു, പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ മഹായുതി

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയത്തോടെ അധികാരത്തിലെത്തിയ മഹായുതി സഖ്യം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കുഴയുന്നു. മുഖ്യമന്ത്രി പദത്തിനായി ബിജെപിയും ശിവസേനയും അവകാശവാദം ഉന്നയിച്ചിരിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രാജിവെച്ചു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി.

ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഷിന്‍ഡെയോട് നിര്‍ദേശിച്ചു.

ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 ല്‍ 235 സീറ്റുകള്‍ നേടിയാണ് ബിജെപി നയിക്കുന്ന മഹായുതി അധികാരം നിലനിര്‍ത്തിയത്. ബിജെപി 132 സീറ്റുകളോടെ ഏറ്റവും വലിയ കക്ഷിയായി. ഷിന്‍ഡെ വിഭാഗം ശിവസേന 57 ഉം എന്‍സിപി അജിത് പവാര്‍ വിഭാഗം 41 ഉം സീറ്റുകള്‍ നേടി.

മഹാരാഷ്ട്രാ നിയമസഭാ ചരിത്രത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയമാണിത്. അതിനാല്‍ത്തന്നെ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കേണ്ട എന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ഫഡ്‌നാവിസാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

അജിത് പവാറിന്റെ പിന്തുണയും ഫഡ്‌നാവിസിനാണ്. എന്നാല്‍ ബിഹാറിലെ രീതി ബിജെപി പിന്തുടരണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. അവിടെ ബിജെപിയേക്കാള്‍ സീറ്റ് കുറവാണെങ്കിലും ജെഡിയുവിന്റെ നിതീഷ് കുമാറാണ് മുഖ്യമന്ത്രിയെന്ന് നരേഷ് മസ്‌കെ എംപി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നിശ്ചയിക്കാനായി ഡല്‍ഹിയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ മഹായുതി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്തിമതീരുമാനമായില്ല. മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്നും അല്ലെങ്കില്‍ പങ്കിടണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement