Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഷൈൻ ടോം ചാക്കോ- വിൻസി അലോഷ്യസ് ചിത്രം; സൂത്യവാക്യം ജൂലൈ 4ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂത്യവാക്യം തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 4ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സൂത്രവാക്യം റിലീസ് ചെയ്യും. യൂജിൻ ജോസ് ചിറമേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജനുവരിയിൽ പൂർത്തിയായിരുന്നു.

ഫാമിലി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റഗുല ആണ്. കണ്ട്റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തിൽ ഷൈൻ ടോം ചാക്കോയ്ക്കും വിൻസിക്കും ഒപ്പം ദീപക് പറമ്പേലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ റെജിൻ എസ് ബാബുവിന്റെതാണ്. ഈ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിൻ തന്നെയാണ്. ശ്രീറാം ചന്ദ്രശേഖരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് നിതീഷ് കെടിആർ ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജീൻ പി ജോൺസൺ ആണ് ഈണം പകർന്നിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix