കൊച്ചിയിലെ കപ്പലപകടത്തിന് പിന്നാലെ വിഴിഞ്ഞം തീരത്ത് ബാരലുകൾ അടിഞ്ഞു. ബാരലുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ദ്രാവകങ്ങൾ നിർമിക്കുന്ന ഓയിലാണ്. വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ് പ്രദേശത്താണ് ബാരലുകള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് കൊച്ചി തീരത്തിന് അടുത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിലെ സാധനങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടത്.
കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറുകളില്‍ കാൽസ്യം കാർബൈഡാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും ‘ക്യാഷ്’ എന്ന് എഴുതിയ നാല് കണ്ടെയ്നറുകളില്‍ കശുവണ്ടിയും. 87 കണ്ടെയ്നറുകളില്‍ തടിയുമാണ് ഉണ്ടായിരുന്നതെന്നാണ് സർക്കാർ പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്.






