മുംബൈ: മഹാരാഷ്ട്രയിലെ നാന്ദെഡ് നഗരത്തിൽ ശിവസേന പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. സോനു കല്യാണ്കർ (35) ആണ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിടെ മൂന്ന് അക്രമികൾ ചേർന്നാണ് സോനുവിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ സോനുവിന് 17 കുത്തേറ്റതായും റിപ്പോർട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അടുത്തിടെ ബിജെപി വിട്ട് ശിവസേനയിൽ ചേർന്നയാളാണ് സോനു. നാന്ദെഡിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്. നഗരത്തിൽ സുരക്ഷാ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് സംഭവം.




