പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൺ സുഹൃത്ത് കസ്റ്റഡിയിൽ. എറണാകുളം ചോറ്റാനികരയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വധശ്രമം ഉൾപ്പടെയുല്ല വകുപ്പുകൾ ചുമത്തി പോലീസ് ഇയാളെ പിടികൂടിയത്.ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്.




