കൊല്ലം: കൊല്ലത്ത് കടയുടമയെ കുത്തി പരിക്കല്‍പ്പിച്ചു. നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയിയെയാണ് എബി ജോര്‍ജ് എന്ന വ്യക്തി കുത്തി പരിക്കേൽപ്പിച്ചത്. ഗൂഗിള്‍ പേയില്‍ പണം ഇടുന്നതുമായി ബന്ധപ്പെട്ട് കടയിലെത്തിയ ജോയിയും എബിനും തമ്മിൽ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് എബി ജോര്‍ജ് ജോയിയെ കുത്തിയത്. എബി ജോര്‍ജിനെ പൊലീസ് പിടികൂടി. പരിക്കേറ്റ ജോയ് ആശുപത്രിയില്‍ ചികിത്സയിലാണ്.






