സിനിമ താരങ്ങളായ ശ്വേത മോനോനും മണിക്കുട്ടനും സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ‘ചിക്കൻ ബനാന’ എന്ന ഗാനത്തിനാണ് താരങ്ങൾ ചുവടു വച്ചിരിക്കുന്നത്. നടി മാളവിക മോനോൻ, ഗായിക രേഷ്മ രാഘവേന്ദ്ര, പാലക്കാട് മുരളി എന്നിവരും നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം.
സിനി സ്റ്റാർ നൈറ്റിന്റെ ഭാഗമായി ഫ്ലോറിഡയിലെത്തിയ താര സംഘമാണ് നൃത്തം ചെയ്യുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മണിക്കുട്ടന്റെയും മാളവിക മോനോന്റെയും ഡാൻസിനാണ് ആരാധകർ ഏറെയും. ‘എന്താത്’, ‘അവിടെയും മണിക്കുട്ടൻ കൊണ്ടുപോയി എന്നാണ്’ ചില കമന്റുകൾ.
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായി മാറിയ ഗാനമാണ് ‘ചിക്കൻ ബനാന’. ഒട്ടേറെ താരങ്ങളാണ് പാട്ടിനു ചുവടുവച്ച് രംഗത്തെത്തുന്നത്. ഗായിക സയനോരയും സംഘവും വിമാനത്താവളത്തിൽവച്ച് ഈ പാട്ടിനു ചുവടുവയ്ക്കുന്ന വിഡിയോ വലിയ ജനശ്രദ്ധ നേടിയിരുന്നു.






