സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഭീകരവിരുദ്ധ ഓപ്പറേഷനാണ് സിന്ദൂർ; പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഇന്ത്യയുടെ “നാരീശക്തി'”യെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്ഥാനിലെ തീവ്രവാദികൾ സ്വന്തം നാശം വിതച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ‘സിന്ദൂർ’ എന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു .നമ്മുടെ സംസ്ക്കാരത്തെ ആക്രമിക്കുകയാണ് തീവ്രവാദികൾ ചെയ്തതെന്നും പാകിസ്ഥാൻ നമ്മുടെ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചെന്നും മോദി പറഞ്ഞു. എന്നാൽ ഭാരതത്തിന്റെ സ്ത്രീ ശക്തിയെ വെല്ലുവിളിച്ച അവർ സ്വയം നാശത്തിലെത്തിയെന്നും മോദി പറഞ്ഞു.

റാണി അഹല്യഭായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികത്തിൽ ഭോപ്പാലിൽ നടന്ന മഹിളാ സശക്തികരൺ മഹാ സമ്മേളനത്തിൽ പങ്കെടുക്കവെയായിരുന്നു മോദി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. തിവ്രവാദികളെ സഹായിക്കുന്ന ആർക്കും അതിന് വലിയ വില നൽകേണ്ടിവരും എന്നും ഇദ്ദേഹം വേദിയിൽ പറഞ്ഞിരുന്നു. കൂടാതെ വേദിയിൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നുള്ള 17 വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഇന്ത്യൻ സായുധ സേനയിലെ സ്ത്രീകൾക്ക് ഒരു ചരിത്ര നിമിഷമായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

Tags :

Greeshma Celine Benny

Recent News

Advertisement