ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണ അന്വേഷണം സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൈമാറ്റം. അതിക്രൂര പീഡനമാണ് അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടതെന്ന് കോടതി വിമര്‍ശിച്ചു.
സിബിഐയെ കൂടാതെ സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കും. മര്‍ദനത്തില്‍ മരിച്ച അജിതിന്റെ വീട്ടുകാരുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചിരുന്നു. പൊലീസ് താനുൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിലിയെടുത്ത് ക്രൂരമായി മർദിച്ചെന്ന് അജിത്തിന്റെ സഹോദരൻ നവീൻ ആരോപിച്ചിരുന്നു. ‘
തമിഴ്‌നാട്ടിലെ ശിവഗംഗയിൽ മദപുരം കാളിയമ്മൻ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച അജിത്ത്. മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ താമസിയാതെ അജിത് മരിച്ചുവെന്ന് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പത്തുപവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായതോടെയാണ് അവരുടെ പരാതിയിൽ അജിത്തിനെ കസ്റ്റഡിയിലെടുത്തത്.






